ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിലെ രക്ഷിതാക്കൾക്ക് സമ്മർ അവധിക്കാലം സാമ്പത്തിക സമ്മർദ്ദത്തിന്റെ കാലം കൂടിയെന്ന് വെളിപ്പെടുത്തൽ. സമ്മർ അവധിക്കാലത്ത് തങ്ങളുടെ കുടുംബങ്ങൾക്ക് സാമ്പത്തികവും വൈകാരികവുമായ സമ്മർദ്ദം അനുഭവപ്പെടാറുണ്ടെന്നാണ് വടക്കൻ അയർലൻഡിലെ 90 ശതമാനം രക്ഷിതാക്കളും വ്യക്തമാക്കുന്നത്. സേവ് ദി ചിൽഡ്രൻ യുകെ എന്ന ചാരിറ്റിയാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്തുവിട്ടത്.
ചാരിറ്റിയുടെ പഠനം അനുസരിച്ച് വേനൽ അവധിക്കാലത്ത് അനുഭവപ്പെടുന്ന സാമ്പത്തിക സമ്മർദ്ദം കുടുംബ ജീവിതത്തിൽ സമ്മർദ്ദത്തിന് കാരണം ആകുന്നുവെന്ന് 40 ശതമാനം രക്ഷിതാക്കളും പറയുന്നു. വേനൽ അവധിക്കാലത്ത് കുട്ടികൾ ഏറ്റവും കൂടുതൽ സമയം സ്ക്രീനിന് മുൻപിൽ ചിലവാക്കുന്നുവെന്നും ഇതിൽ ആശങ്കയുണ്ടെന്നും 56 ശതമാനം രക്ഷിതാക്കൾ അഭിപ്രായപ്പെടുന്നു. ഏകദേശം 35 ശതമാനത്തോളം രക്ഷിതാക്കളാണ് അവധിക്കാലത്ത് ഉണ്ടാകുന്ന ചിലവിൽ ആശങ്കപ്പെടുന്നത്.

