തിരുവനന്തപുരം: ബഹിരാകാശത്തെത്തുന്ന ആദ്യ മലയാളിയായി ഡോ. അനിൽ മേനോൻ . സോയൂസ് എംഎസ്-29 ബഹിരാകാശത്തേക്ക് വിക്ഷേപിച്ചു. കസാക്കിസ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽ നിന്ന് കൃത്യം രാത്രി 8.17 നാണ് ബഹിരാകാശ പേടകം വിക്ഷേപിച്ചത് . അടുത്ത എട്ട് മാസം ബഹിരാകാശത്ത് തുടരുന്ന മൂവരും ഏപ്രിലിൽ തിരിച്ചെത്തും. ഇന്ന് രാത്രി 11 മണിക്ക് അവർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തും. രാത്രി 11.26 ന് സ്റ്റേഷനുമായി ഡോക്കിംഗ് പൂർത്തിയാക്കും . ഉച്ചയ്ക്ക് 1.25 ന് സംഘം സ്റ്റേഷനിൽ പ്രവേശിക്കും.
നാസ ബഹിരാകാശയാത്രികൻ അനിലിനൊപ്പം പ്യോട്ടർ ഡുബ്രോവ് , അന്ന കിക്കിന എന്നിവരും ഉണ്ട് . ഡുബ്രോവാണ് മിഷൻ കമാൻഡർ. ബഹിരാകാശത്തുള്ളവരുടെ ശരീരത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ, മൈക്രോ ഗ്രാവിറ്റിയിലെ രക്തയോട്ടം, നാഡീവ്യൂഹങ്ങളുടെ ഘടന, രക്തത്തിലെ ഘടകങ്ങളിലുണ്ടാകുന്ന മാറ്റം, ബഹിരാകാശ നിലയിലെ കുടിവെള്ളം ഉപയോഗിച്ച് ഐവി ഫ്ളൂയിഡ് നിര്‍മ്മിക്കാനുളള സാങ്കേതിക വിദ്യ തുടങ്ങി വിപ്ലവകരമായ മാറ്റമുണ്ടാക്കാവുന്ന പരീക്ഷണങ്ങളാകും സോയൂസ് എംഎസ് 29- ദൗത്യത്തിൻ്റെ പ്രധാന ലക്ഷ്യങ്ങൾ.
അനിൽ മേനോൻ ഇന്ത്യൻ അമേരിക്കൻ ഫിസിഷ്യനും എഞ്ചിനീയറും സൈനിക ഉദ്യോഗസ്ഥനുമാണ്. രണ്ട് റഷ്യൻ ശാസ്ത്രജ്ഞരും ദൗത്യത്തിന്റെ ഭാഗമാകും. അനിൽ മേനോൻ അമേരിക്കയിലാണ് ജനിച്ച് വളർന്നത്. അനിലിന്റെ പിതാവ് ശങ്കരൻ മേനോൻ പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ്. സ്വാതന്ത്ര്യസമര സേനാനികളുടെയും പ്രമുഖ കോൺഗ്രസ് നേതാവുമായ സർ ചേറ്റൂർ ശങ്കരൻ നായരുടെയും കുടുംബാംഗമാണ് അനിൽ. അനിൽ മേനോന്റെ അമ്മ എലിസബത്ത് യുക്രെയ്ൻ സ്വദേശിയാണ്.

