തിരുവനന്തപുരം: വർക്കലയിൽ വിനോദസഞ്ചാരിയ്ക്ക് കുത്തേറ്റു. തഞ്ചാവൂർ സ്വദേശിയായ 19 കാരൻ സുദർശനാണ് കുത്തേറ്റത് . സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. മുഹമ്മദ് അലി , അനന്തൻ, ജെറിൻ എന്നിവരാണ് പിടിയിലായഹ്റ്റ്. തിങ്കളാഴ്ച രാത്രി 10.45 നാണ് സംഭവം. തഞ്ചാവൂരിൽ നിന്നുള്ള 14 അംഗ സംഘത്തിന്റെ ഭാഗമായിരുന്നു സുദർശൻ .
വർക്കല ക്ലിഫിൽ നിന്ന് സംഘം ഹോട്ടലിലേക്ക് മടങ്ങുന്നതിനിടെയാണ് പ്രതികൾ ഇവരെ തടഞ്ഞ് നിർത്തിയത്. തുടർന്ന് അക്രമികളും സംഘവും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് മുഹമ്മദ് അലി കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് സുദർശനെ കുത്തി. സംഭവത്തിനുശേഷം സ്ഥലത്തെത്തിയ ടൂറിസം പോലീസ് ഒന്നരകിലോമീറ്ററോളം പിന്തുർന്നാണ് ഇവരെ പിടികൂടിയത്. ഇവരെ വർക്കല പോലീസിന് കൈമാറി. പോലീസും നാട്ടുകാരും ചേർന്നാണ് സുദർശനെ ആശുപത്രിയിലേക്ക് എത്തിച്ചത്.

