ഡബ്ലിൻ: സൗത്ത് ഡബ്ലിനിൽ പുതിയ ഡ്രൈവിംഗ് ടെസ്റ്റ് സെന്റർ വേണമെന്ന ആവശ്യം പരിഗണിക്കാതെ അധികൃതർ. താലയിലെ ആളുകളാണ് സൗത്ത് ഡബ്ലിനിൽ ഡ്രൈവിംഗ് ടെസ്റ്റ് സെന്റർ വേണമെന്ന ആവശ്യം ഉന്നയിച്ചത്. എന്നാൽ റോഡ് സേഫ്റ്റി അതോറിറ്റി ഇത് തള്ളുകയായിരുന്നു.
സാൻഡിഫോർഡിൽ ടെസ്റ്റ് സെന്റർ വേണമെന്ന് ആയിരുന്നു പ്രദേശവാസികളുടെ ആവശ്യം. ഇത് സംബന്ധിച്ച് അതോറിറ്റിയ്ക്ക് നിർദ്ദേശവും നൽകിയിരുന്നതാണ്. എന്നാൽ ഇത് തള്ളുകയായിരുന്നു. ഇക്കാര്യം സിൻ ഫെയ്ൻ ടിഡി സീൻ ക്രോവ് ആണ് സ്ഥിരീകരിച്ചത്.
Discussion about this post

