ഡബ്ലിൻ: അയർലൻഡിൽ ചൂടുള്ള കാലാവസ്ഥ തുടരുമെന്ന് വ്യക്തമാക്കി മെറ്റ് ഐറാൻ. വെള്ളിയാഴ്ചവരെ രാജ്യത്ത് ഉയർന്ന ചൂട് അനുഭവപ്പെടും. നിലവിൽ ബുധനാഴ്ചവരെ രാജ്യത്ത് ഉയർന്ന ചൂടിനെ തുടർന്നുള്ള യെല്ലോ അലർട്ടാണ്.
വരും ദിവസങ്ങളിൽ അന്തരീക്ഷ താപനില 29 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ ബുധനാഴ്ചവരെ രാജ്യത്ത് ഉയർന്ന ചൂടിനെ തുടർന്നുള്ള യെല്ലോ വാണിംഗ് ആണ്. 10 കൗണ്ടികൾക്കായി പുറപ്പെടുവിച്ച യെല്ലോ വാണിംഗ് ഇന്ന് രാവിലെ 7 മണിയ്ക്ക് അവസാനിക്കും. കോർക്ക്, കെറി, ലിമെറിക്ക്, ഗാൽവേ, മായോ എന്നിവിടങ്ങളിൽ പുതിയ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് ഇന്ന് ഉച്ചയ്ക്ക് 1 മണി മുതൽ പ്രാബല്യത്തിൽവരും. ബുധനാഴ്ച രാവിലെ 7 മണിവരെ ആയിരിക്കും ഈ മുന്നറിയിപ്പ് ഉണ്ടായിരിക്കുക.

