ഡബ്ലിൻ: അയർലൻഡിലെ നഴ്സിംഗ് ഹോം നിയമങ്ങൾ പരിഷ്കരിക്കണമെന്ന് ആവശ്യം. ഹെൽത്ത് ഇൻഫർമേഷൻ ആൻഡ് ക്വാളിറ്റി അതോറിറ്റി ( ഹിക്വ) യുടെ പരിശോധന റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച ആവശ്യം വ്യക്തമാക്കിയിരിക്കുന്നത്. മേഖല കൂടുതൽ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
എമീസ് അയർലൻഡിന്റെ ഉടമസ്ഥതയിലുള്ള രണ്ട് നഴ്സിംഗ് ഹോമുകളെക്കുറിച്ച് അവലോകനം നടത്താൻ ആരോഗ്യമന്ത്രിയും വയോജന സഹമന്ത്രിയും നിർദ്ദേശം നൽകിയിരുന്നു. ഇതേ തുടർന്നാണ് ഹിക്വ അവലോകനം നടത്തി റിപ്പോർട്ട് തയ്യാറാക്കിയത്.
Discussion about this post

