ബെൽഫാസ്റ്റ്: ട്വൽത്ത് ആഘോഷങ്ങൾക്ക് മുന്നോടിയായി ഇലവെൻത്ത് നൈറ്റ് ആഘോഷങ്ങൾക്കിടെ പരക്കെ അപകടങ്ങൾ. ബോൺഫയർ കത്തിക്കുന്നതിനിടെ വിവിധയിടങ്ങളിലാണ് അപകടങ്ങൾ ഉണ്ടായത്. ഇത് സംബന്ധിച്ച് ഇന്നലെ രാത്രി 303 സഹായ അഭ്യർത്ഥനകളാണ് നോർത്തേൺ അയർലൻഡ് ഫയർ ആൻഡ് റെസ്ക്യൂ സർവീസിന് ലഭിച്ചത്.
എൻഐഎഫ്ആർഎസ് തന്നെയാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവച്ചത്. കുക്ക്സ്ടൗൺ, മിൽനർ സ്ട്രീറ്റ് തുടങ്ങി നിരവധിയിടങ്ങളിലാണ് അപകടങ്ങൾ ഉണ്ടായത്. മിൽനർ സ്ട്രീറ്റിൽ ബോൺഫയർ കത്തിക്കുന്നതിനിടെ സമീപത്തെ ഗാരേജിലേക്ക് തീപടർന്നു. കഴിഞ്ഞ ദിവസം 151 അപകടങ്ങളിൽ അഗ്നിശമനസേനാംഗങ്ങൾക്ക് സഹായം നൽകേണ്ടതായി വന്നു. ഇതിൽ 54 എണ്ണം തീപിടത്തവുമായി ബന്ധപ്പെട്ടതായിരുന്നു.
Discussion about this post

