ഡബ്ലിൻ: അയർലൻഡിലെ പ്രമുഖ നീന്തൽ കേന്ദ്രമായ വിക്കോ ബാത്ത്സ് തുറക്കാൻ ഇനിയും വൈകും. കഴിഞ്ഞ മാസം അവസാനം കേന്ദ്രം തുറക്കുമെന്നായിരുന്നു അധികൃതർ നേരത്തെ അറിയിച്ചിരുന്നത്. അറ്റകുറ്റപ്പണികൾ നീളുന്ന സാഹചര്യത്തിലാണ് നീന്തൽ കേന്ദ്രം തുറക്കാൻ വൈകുന്നത്.
ഡൺ ലാവോഘെയർ-റാത്ത്ഡൗൺ കൗണ്ടി കൗൺസിലാണ് അറിയിപ്പ് പുറപ്പെടുവിച്ചത്. ഇനിയും അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാനുള്ള ഭാഗങ്ങൾ ഏതൊക്കെയെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് കൂടി പൂർത്തിയാക്കി കേന്ദ്രം സുരക്ഷിതമാക്കിയ ശേഷം വീണ്ടും തുറക്കുമെന്നും കൗൺസിൽ വ്യക്തമാക്കി.
Discussion about this post

