ഡബ്ലിൻ: അയർലൻഡിൽ അന്തരീക്ഷ താപനില വലിയ തോതിൽ ഉയരാൻ സാധ്യതയുള്ള പശ്ചാത്തലത്തിൽ പുതിയ മുന്നറിയിപ്പുമായി മെറ്റ് ഐറാൻ. 10 കൗണ്ടികളിൽ പുതുതായി യെല്ലോ വാണിംഗ് പുറപ്പെടുവിച്ചു. ഇവിടങ്ങളിലെ ജനങ്ങൾ പ്രത്യേകം ജാഗ്രത പുലർത്തണമെന്നാണ് നിർദ്ദേശം.
കാർലോ, കോർക്ക്, കിൽഡെയർ, കിൽക്കെന്നി, ലാവോയിസ്, ലോംഗ്ഫോർഡ്, മീത്ത്, ഓഫാലി, വെസ്റ്റ്മീത്ത്, വെക്സ്ഫോർഡ്, ലിമെറിക്ക്, ടിപ്പററി, വാട്ടർഫോർഡ് എന്നിവിടങ്ങളിലാണ് പുതിയ മുന്നറിയിപ്പ്. ഇന്ന് ഉച്ചയ്ക്ക് 1 മണിയ്ക്ക് നിലവിൽവരുന്ന മുന്നറിയിപ്പ് ചൊവ്വാഴ്ച വൈകീട്ട് ഏഴ് മണിയ്ക്ക് അവസാനിക്കും. ഈ കൗണ്ടികൾ ഉൾപ്പെടെയുള്ള 13 കൗണ്ടികളിൽ നേരത്തെ മെറ്റ് ഐറാൻ യെല്ലോ വാണിംഗ് പുറപ്പെടുവിച്ചിരുന്നു. ഇത് ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം അവസാനിക്കും.

