ഡബ്ലിൻ : ഡബ്ലിനിൽ 1.2 മില്യൺ യൂറോയിൽ കൂടുതൽ വിലമതിക്കുന്ന കഞ്ചാവ് പിടികൂടി. ഗാർഡയും റവന്യൂ ഉദ്യോഗസ്ഥരും ചേർന്നാണ് പരിശോധന നടത്തിയത്. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച ഇന്റലിജൻസ് നേതൃത്വത്തിലുള്ള തുടർ പരിശോധനകളിൽ 60 കിലോയിലധികം കഞ്ചാവും 2,900 യൂറോ പണവും കാഷ്-കൗണ്ടിംഗ് മെഷീനും കണ്ടെത്തി. തുടക്കത്തിൽ 1.13 മില്യൺ യൂറോ വിലമതിക്കുന്ന 56.5 കിലോഗ്രാം ഹെർബൽ കഞ്ചാവാണ് പിടിച്ചെടുത്തത്. എന്നാൽ തുടർന്നുള്ള പരിശോധനകളിൽ 80,000 യൂറോ വിലമതിക്കുന്ന 4 കിലോഗ്രാം കഞ്ചാവ് കൂടി കണ്ടെത്തി.
ആകെ 1.21 മില്യൺ യൂറോ വിലമതിക്കുന്ന ലഹരിമരുന്നുകൾ പിടിച്ചെടുത്തു
Discussion about this post

