ഡബ്ലിൻ ; കോർക്കിൽ പട്രോളിങ്ങിലുണ്ടായിരുന്ന ഗാർഡയ്ക്ക് നേരെ തുപ്പിയ 48 കാരനെതിരെ ജില്ലാ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. യുകെയിലെ മാഞ്ചസ്റ്ററിലെ ഡെൻമാർക്ക് റോഡിലുള്ള കോർണർസ്റ്റോൺ ഡേ സെന്ററിലെ ഓവൻ വിൽസണിനെതിരെയാണ് ഗാർഡയെ ആക്രമിച്ചതിനും ഭീഷണിപ്പെടുത്തിയതിനും കേസെടുത്തത്.
തിങ്കളാഴ്ച കോർക്ക് നഗരത്തിലെ ആംഗിൾസിയ സ്ട്രീറ്റിൽ വച്ച് ഗാർഡയ്ക്ക് നേരെ തുപ്പുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് ആരോപണം. ഇന്ന് ഉച്ചതിരിഞ്ഞ് കേസ് കേൾക്കാൻ വന്നപ്പോൾ വിൽസൺ മേശയിൽ തുപ്പുന്നത് താൻ കണ്ടതായി ജഡ്ജി ഡേവിഡ് വാട്ടേഴ്സും പറഞ്ഞു.വാദം കേൾക്കുന്നതിനിടയിൽ വിൽസൺ പലപ്പോഴും ജഡ്ജിയെയും സർജന്റിനെയും തടസ്സപ്പെടുത്തി. താൻ വീടില്ലാത്തവനാണെന്നും കഠിനമായ ശാരീരിക വേദന അനുഭവിക്കുന്നുവെന്നും അദ്ദേഹം പറയുന്നുണ്ടായിരുന്നു.
വെള്ളിയാഴ്ച വീണ്ടും കോടതിയിൽ ഹാജരാകുന്നതിനായി ജഡ്ജി വാട്ടേഴ്സ് വിൽസണെ കസ്റ്റഡിയിൽ വിട്ടു.

