ഡബ്ലിൻ: അയർലൻഡിനെ സംബന്ധിച്ച് ഏറ്റവും ചൂടേറിയ മാസം ആയിരുന്നു കഴിഞ്ഞുപോയത്. ജൂൺ അവസാനവാരത്തോട് അടുത്തപ്പോൾ ചൂട് 30 ഡിഗ്രിയും പിന്നിട്ടിരുന്നു. കനത്തചൂട് ആളുകൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയെങ്കിലും ഇതുകൊണ്ട് ഈർ ഗ്രിഡിന് നേട്ടമുണ്ടായിരിക്കുകയാണ്.
കഴിഞ്ഞ മാസം അവസാനവാരത്തിൽ ലഭിച്ച സൂര്യപ്രകാശം വഴി റെക്കോർഡ് അളവിലാണ് സോളാർ എനർജി ഉത്പാദിപ്പിച്ചിരിക്കുന്നത്. ജൂൺ മാസത്തിൽ ആകെ വൈദ്യുതിയുടെ 42 ശതമാനവും പുനരുപയോഗിക്കാവുന്ന ഊർജ്ജ സ്രോതസ്സുകളിൽ നിന്നാണ് ലഭിച്ചിട്ടുള്ളത്. ഇത് അയർലൻഡിന്റെ മൊക്കം ഇന്ധന ശേഖരത്തിലേക്ക് 8.2 ശതമാനത്തിന്റെ സംഭാവനയും നൽകി.
Discussion about this post

