ഡബ്ലിൻ: ഡബ്ലിനിലെ ഡൺ ലാവോഘെയറിൽ യുവാവ് വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. 30 വയസ്സുള്ള വ്യക്തിയാണ് അറസ്റ്റിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. വെടിയേറ്റ് 39 വയസ്സുകാരനാണ് ജീവൻ നഷ്ടമായത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കിൽ അവന്യൂവിലെ പാട്രീഷ്യൻ പാർക്ക് പ്രദേശത്തായിരുന്നു വെടിവയ്പ്പ് ഉണ്ടായത്. കാലിന് സാരമായി പരിക്കേറ്റ 39 കാരൻ സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. അറസ്റ്റിലായ പ്രതിയ്ക്കെതിരെ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
Discussion about this post

