ഡബ്ലിൻ: പോസ്റ്റൽ ജീവനക്കാരെ നായ്ക്കൾ ആക്രമിക്കുന്ന അപകടംപിടിച്ച നഗരങ്ങളിൽ ഒന്നായി ബെൽഫാസ്റ്റ്. റോയൽ മെയിൽ ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. കഴിഞ്ഞ വർഷം 37 ജീവനക്കാർക്ക് നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റതായി റോയൽ മെയിൽ അറിയിച്ചു. 2,019 പേർക്ക് പരിക്കേറ്റിരുന്നു. 2024 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ പോസ്റ്റൽ ജീവനക്കാർക്ക് നേരെയുള്ള ആക്രമണങ്ങളിൽ എട്ട് ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്.
അതേസമയം നായയുടെ ആക്രമണങ്ങളിൽ പോസ്റ്റൽ ജീവനക്കാർക്ക് ഗുരുതരമായി പരിക്കേൽക്കുന്ന സംഭവങ്ങൾ കുറഞ്ഞിട്ടുണ്ട്. 2025- 26 വർഷത്തിൽ ഇതുവരെ ഗുരുതരമായി പരിക്കേൽക്കാനിടയാക്കിയ 61 സംഭവങ്ങൾ ഉണ്ടായി. എന്നാൽ 2024 ൽ ഇത് 74 ആയിരുന്നു. 17 ശതമാനത്തിന്റെ കുറവ് ഉണ്ടായി എന്നാണ് റോയൽ മെയിൽ വ്യക്തമാക്കുന്നത്. എന്നാൽ നായ്ക്കളുടെ ആക്രമണം ജീവനക്കാർക്ക് വലിയ വെല്ലുവിളിയും ആശങ്കയും ആണെന്നും റോയൽ മെയിൽ വ്യക്തമാക്കുന്നു.

