ഡബ്ലിൻ: ഐആർപി ഓൺലൈനായി പുതുക്കുന്നതിനുള്ള കാലതാമസം കുറയ്ക്കാനുള്ള നടപടികളുമായി ഐറിഷ് ഇമിഗ്രേഷൻ സർവീസ് ഡെലിവറി. ഇതിന്റെ ഭാഗമായി കൂടുതൽ ജീവനക്കാരെ നിയമിച്ചു. ഇതോടെ അപേക്ഷകളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും വേഗത്തിലായി. ഐആർപി പുതുക്കുന്നതിൽ കാലതാമസം നേരിടുന്നത് ഇന്ത്യക്കാരുൾപ്പെടെയുള്ള ജോലിക്കാരെ പ്രതിസന്ധിയിൽ ആക്കിയിരുന്നു. ഇത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കി.
ഐആർപി പുതുക്കുന്നതിന് 16 ആഴ്കളോളം കാത്തിരിക്കേണ്ട അവസ്ഥ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോഴിത് ആറ് മുതൽ എട്ട് ആഴ്ചകൾവരെ ആണെന്ന് ഐഎസ്ഡി വ്യക്തമാക്കി. അതേസമയം പ്രൊസസിംഗിന് എടുക്കുന്ന സമയത്തിൽ ഓരോ വ്യക്തിയ്ക്കും വ്യത്യാസം ഉണ്ടായേക്കാം. സാഹചര്യങ്ങൾക്ക് അനുസരിച്ച് ഇതിൽ വ്യത്യാസം വരുമെന്നും അധികൃതർ അറിയിച്ചു.

