അത്ലോൺ: അത്ലോണിൽ മോഷ്ടാക്കളുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്. 50 വയസ്സുള്ള സ്ത്രീയ്ക്കും കൗമാരക്കാരനുമാണ് പരിക്കേറ്റത്. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം രാവിലെയോടെയായിരുന്നു സംഭവം. 20 വയസ്സ് പ്രായം തോന്നിയ്ക്കുന്ന രണ്ട് മോഷ്ടാക്കൾ സെന്റ് പീറ്റേഴ്സ് ടെറസിലെ 50 കാരിയുടെ വീട്ടിൽ അതിക്രമിച്ച് കയറുകയായിരുന്നു. ഇത് 50 കാരിയും കുട്ടിയും ചേർന്ന് ചെറുത്തു. ഇതിനിടെ ആയിരുന്നു ആക്രമണം ഉണ്ടായത്. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post

