ഡബ്ലിൻ: സ്പെയിനിലുണ്ടായ വാഹനാപകടത്തിൽ ഐറിഷ് പൗരന്മാർക്ക് ദാരുണാന്ത്യം. ഞായറാഴ്ച ആയിരുന്നു സംഭവം. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.
മലാഗയ്ക്ക് സമീപം പുലർച്ചെ 2.30 ഓടെ ആയിരുന്നു അപകടം ഉണ്ടായത്. രണ്ട് സ്ത്രീകളും പുരുഷനുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. വെസ്റ്റ്മീത്തിലെ മുള്ളിംഗറിൽ നിന്നുള്ളവരാണ് മരിച്ചത് എന്നാണ് റിപ്പോർട്ടുകൾ. രണ്ട് വാഹനങ്ങൾ കൂട്ടിയിടിക്കുകയായരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇടിയുടെ ആഘാതത്തിൽ ഒരു കാർ തലകീഴായി മറിഞ്ഞു. മൃതദേഹങ്ങൾ അയർലൻഡിൽ എത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
Discussion about this post

