ഡബ്ലിൻ: അയർലൻഡിൽ ഇടിമിന്നൽ സാധ്യത. ഇതേ തുടർന്ന് 19 കൗണ്ടികളാണ്
ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. കൊണാച്ച്, ഡൊണഗൽ എന്നിവിടങ്ങളിലും കോർക്ക്, കൊറി, വാട്ടർഫോർഡ് മുതലായ കൗണ്ടികളിലുമാണ് യെല്ലോ വാണിംഗ് പുറപ്പെടുവിച്ചിരിക്കുന്നത്.
കൊണാച്ച്, ഡൊണഗൽ എന്നിവിടങ്ങളിൽ ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെ ഇടിമിന്നലിനെ തുടർന്നുള്ള യെല്ലോ വാണിംഗ് ആരംഭിച്ചു. ഇത് ഇന്ന് വൈകീട്ട് ആറ് മണിവരെ തുടരും. കോർക്ക്, കെറി, വാട്ടർഫോർഡ് എന്നീ കൗണ്ടികളിൽ അതിശക്തമായ ഇടിമിന്നൽ സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇവിടിങ്ങളിൽ ഓറഞ്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കാവൻ, ഡൊണഗൽ, മൊനാഘൻ, ക്ലെയർ, ടിപ്പററി, കൊണാച്ച്, കിൽഡെയർ, ലാവോയിസ്, ലോംഗ്ഫോർഡ്, മീത്ത്, ഒഫാലി, വെസ്റ്റ്മീത്ത് എന്നിവിടങ്ങളിൽ ഇടിമിന്നലിനെ തുടർന്നുള്ള യെല്ലോ വാണിംഗ് ആണ് പുറപ്പെടുവിച്ചിട്ടുള്ളത്. ഇന്ന് രാവിലെ 9 മണിയ്ക്ക് ആരംഭിക്കുന്ന മുന്നറിയിപ്പ് വൈകീട്ട് ആറിന് അവസാനിക്കും. ശക്തമായ കാറ്റിനും ഇന്ന് അയർലൻഡിൽ സാധ്യതയുണ്ട്.

