മലപ്പുറം : വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി എന്ന വ്യാജ സന്ദേശം പ്രചരിപ്പിച്ചതിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുനാവായ വൈരംകോട് സ്വദേശിയായ 17 കാരനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഡിസംബർ 3 ന് കലക്ടറുടെ പേരിലാണ് വ്യാജ സന്ദേശം പ്രചരിപ്പിച്ചത്.
ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാൽ കളക്ടറുടെ ഔദ്യോഗിക പ്രഖ്യാപനം വരുന്നതിനു മുൻപാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇത്തരത്തിൽ വ്യാജ സന്ദേശം പ്രചരിപ്പിച്ചത്.
ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ്, മലപ്പുറം ഡിസി ആർ ബി ഡിവൈഎസ്പി സാജു കെ എബ്രഹാം , സൈബർ പോലീസ് പ്രൈം സ്റ്റേഷൻ ഇൻസ്പെക്ടർ ഐ സി ചിത്തരഞ്ജൻ, സൈബർ അംഗങ്ങളായ എസ് ഐ നജ്മുദ്ദീൻ, സിപി ഓമാരായ ജസീം , റിജിൽ രാജ്, വിഷ്ണുശങ്കർ, രാഹുൽ ഉൾപ്പെടെ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിൽ നടത്തിയ അന്വേഷണത്തിലാണ് നടപടിയെടുത്തത്.