ഡൊണഗൽ: ഡൊണഗൽ ഇന്റർനാഷണൽ റാലിയ്ക്കിടെ ഉണ്ടായ അപകടത്തിൽ കൊല്ലപ്പെട്ട സ്കൂൾ വിദ്യാർത്ഥിയുടെ സംസ്കാരവുമായി ബന്ധപ്പെട്ട ചടങ്ങുകൾ നടക്കും. ബുധനാഴ്ച ഉച്ചയോടെയായിരിക്കും മരിച്ച 15 വയസ്സുകാരൻ ടാഡ്ഗ് കാലഗൻ-കാർട്ടറിന്റെ മൃതദേഹം സംസ്കരിക്കുക.
കുടുംബമാണ് സംസ്കാരവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പങ്കുവച്ചത്. നിലവിൽ പോസ്റ്റ്മോർട്ടം നടപടികളുടെ ഭാഗമായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം. ബുധനാഴ്ച രാവിലെ 11 മണിയോടെ കാർട്ടറിന്റെ മൃതദേഹം
ഗ്ലെൻഡോവനിലെ സെന്റ് കോൾമ്സില്ലെ പള്ളിയിൽ എത്തിയ്ക്കും. ഇവിടുത്തെ പ്രാർത്ഥനകൾക്ക് ശേഷം ടെമ്പിൾഡഗ്ലസ് സെമിത്തേരിയിൽ സംസ്കാരം നടക്കും.
Discussion about this post

