ഡബ്ലിൻ: യൂറോപ്യൻ യൂണിയന്റെ അധ്യക്ഷസ്ഥാനം അയർലൻഡ് ഏറ്റെടുക്കാൻ ഇനി ദിവസങ്ങൾ മാത്രം. ജൂലൈ ഒന്ന് മുതൽ അയർലൻഡ് ആണ് അധ്യക്ഷസ്ഥാനം ഏറ്റെടുക്കുക. അയർലൻഡിനെ സംബന്ധിച്ച് ഏറ്റവും അഭിമാനകരവും നിർണായകവുമായ ദിവസങ്ങളാണ് വരാനിരിക്കുന്നത്. ജൂലൈ മുതൽ ആറ് മാസത്തേയ്ക്കാണ് അധ്യക്ഷപദവി അയർലൻഡ് വഹിക്കുന്നത്.
1973 ൽ യൂറോപ്യൻ കമ്യൂണിറ്റിയിൽ ചേർന്ന ശേഷം എട്ടാം തവണയാണ് പ്രസിഡൻസി സ്ഥാനം അയർലൻഡിനെ തേടിയെത്തുന്നത്. ഇക്കുറി അയർലൻഡിന്റെ നേതൃപാടവം പ്രദർശിപ്പിക്കാനും ഐറിഷ് സംസ്കാരം ഉയർത്തിപ്പെടുത്താനുമുള്ള അവസരമായി അധ്യക്ഷസ്ഥാനം വിലയിരുത്തപ്പെടുന്നു. ഡിസംബർ 31 വരെയാണ് അയർലൻഡ് അധ്യക്ഷസ്ഥാനത്ത് തുടരുക.
Discussion about this post

