കോർക്ക്: കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയെ ആദരിക്കാൻ അയർലൻഡിലെ ഇന്ത്യൻ സമൂഹം. എയർ ഇന്ത്യ വിമാനദുരന്തത്തിന്റെ രക്ഷാപ്രവർത്തനത്തിൽ കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിവഹിച്ച പങ്ക് പകരം വയ്ക്കാനില്ലാത്തതാണ്. ദുരന്തത്തിന്റെ 41ാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് ആശുപത്രിയ്ക്ക് ഇന്ത്യൻ സമൂഹം തങ്ങളുടെ സ്നേഹാദരങ്ങൾ അറിയിക്കുന്നത്.
കോർക്ക് പ്രവാസി മലയാളി അസോസിയേഷന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഹ്യുമാനിറ്റി ബിയോണ്ട് ബൗണ്ടറീസ് എന്ന പേരിലാണ് ചടങ്ങ് സംഘടപ്പിക്കുന്നത്. കോർക്ക് കൗണ്ടി മേയറും ഇന്ത്യൻ അംബാസിഡറും അടക്കമുള്ള പ്രമുഖർ പരിപാടിയുടെ ഭാഗമാകും.
Discussion about this post

