ഡബ്ലിൻ: ഇക്കുറി ബജറ്റിൽ ആദായ നികുതിയിലെ ഇളവുകൾക്കും കുട്ടികളുടെ സംരക്ഷണത്തിനും മുൻഗണ നൽകാൻ സർക്കാർ. ഉപപ്രധാനമന്ത്രി സൈമൺ ഹാരിസാണ് ഇത് സംബന്ധിച്ച വിശദാംശങ്ങൾ പങ്കുവച്ചത്. കഴിഞ്ഞ വർഷത്തെ ബജറ്റിൽ ആദായ നികുതിയിൽ ഇളവുകൾ ഒന്നും തന്നെ പ്രഖ്യാപിച്ചിരുന്നില്ല. ഇത് പൊതുജനങ്ങളിൽ വലിയ അതൃപ്തിയ്ക്ക് കാരണമായിരുന്നു.
ബുധനാഴ്ച നടന്ന ഫിൻ ഗെയ്ൽ പാർലമെന്ററി പാർട്ടി യോഗത്തിലാണ് ബജറ്റുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകളെക്കുറിച്ച് സൈമൺ ഹാരിസ് വ്യക്തമാക്കിയത്. സാമ്പത്തിക അടിസ്ഥാനത്തിൽ ചൈൽഡ് കെയറിനെ കാണാനാണ് സർക്കാർ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിൽ കുടുംബങ്ങളെ പിന്തുണയ്ക്കും.
Discussion about this post

