വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ സൈക്കിളും കാറും തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ചൊവ്വാഴ്ച രാവിലെയോടെയായിരുന്നു സംഭവം. യുവാവിന്റെ മൃതദേഹം വാട്ടർഫോർഡ് യൂണിവേഴ്സിറ്റി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
11 മണിയോടെയായിരുന്നു ഗാർഡയ്ക്ക് അപകടം സംബന്ധിച്ച വിവരം ലഭിച്ചത്. അപകടത്തിൽ സാരമായി പരിക്കേറ്റ യുവാവിന് ആശുപത്രിയിൽ എത്തിയ്ക്കുന്നതിന് മുൻപ് തന്നെ ജീവൻ നഷ്ടമായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ വിശദാംശങ്ങൾ അറിയുന്നവർ എത്രയും വേഗം പോലീസുമായി ബന്ധപ്പെടേണ്ടതാണ്.
Discussion about this post

