തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സർവീസുകളിൽ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര നൽകുന്ന പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം ബഹിഷ്കരിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ . സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുന്നതിൽ യു.ഡി.എഫ് സർക്കാർ പരാജയപ്പെട്ടുവെന്നും ഗോവിന്ദൻ ആരോപിച്ചു. വോട്ടർമാർക്ക് നൽകിയ വാഗ്ദാനത്തിൽ നിന്നുള്ള ലംഘമാണ് ഈ പദ്ധതി .
“സ്ത്രീകൾക്ക് എവിടെയും യാത്ര ചെയ്യാമെന്ന് അവർ പറഞ്ഞു. ഇപ്പോൾ അത് ഏകദേശം 1,000 ബസുകളായി പരിമിതപ്പെടുത്തിയിരിക്കുന്നു. വടക്കൻ കേരളത്തിൽ പരിമിതമായ എണ്ണം ഓർഡിനറി കാറ്റഗറി ബസുകൾ മാത്രമേയുള്ളൂ, അവയിൽ ഭൂരിഭാഗവും തിരുവനന്തപുരത്താണ്. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ വെള്ളം ചേർത്തുകൊണ്ട് സർക്കാർ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു.
ആശാ തൊഴിലാളികൾക്ക് 21,000 രൂപ വാഗ്ദാനം ചെയ്തു, പക്ഷേ നേരിയ വർദ്ധനവ് മാത്രമേ നൽകിയിട്ടുള്ളൂ. അവർ വാഗ്ദാനം ചെയ്ത കാര്യങ്ങൾ നടപ്പിലാക്കുന്നില്ല. ജനങ്ങളെ വഞ്ചിക്കുന്നതിന് തുല്യമായതിനാൽ ഞങ്ങൾ പരിപാടിയുമായി സഹകരിക്കില്ല“ എം വി ഗോവിന്ദൻ പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ, അഞ്ച് ഗ്യാരന്റികളുടെ ഭാഗമായി കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുമെന്ന് യു ഡി എഫ് വാഗ്ദാനം ചെയ്തിരുന്നു. പരിപാടി നടപ്പിലാക്കുന്നതിനായുള്ള ചിലവുകൾ സംസ്ഥാന സർക്കാർ വഹിക്കും.

