ബെൽഫാസ്റ്റ്: ബെൽഫാസ്റ്റ് കത്തിയാക്രമണത്തിന് പിന്നാലെ വടക്കൻ അയർലൻഡിൽ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റ്. ഇതുവരെ 23 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഇതിൽ 17 പേർക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. അറസ്റ്റിലായവരുടെ കൂട്ടത്തിലെ 18 കാരനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
അഞ്ച് പേർക്ക് ജാമ്യം നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് കരുതുന്നത്. കഴിഞ്ഞ തിങ്കളാഴ്ച ആയിരുന്നു ബെൽഫാസ്റ്റിൽ യുവാവിനെ കത്തികൊണ്ട് ആക്രമിച്ചതിന് പിന്നാലെ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്.
Discussion about this post

