കോഴിക്കോട് : ചോറോട് ഒൻപത് വയസുകാരിയെ വാഹനമിടിച്ച് കടന്നുകളഞ്ഞ സംഭവത്തിലെ പ്രതി ഷെജീലിനെതിരെ വീണ്ടും കേസ്. വ്യാജ രേഖ ചമച്ച് ഇൻഷുറൻസ് കമ്പനിയിൽ നിന്നും പണം തട്ടിയെടുത്തതിനാണ് കേസെടുത്തത്.വിദേശത്തുള്ള ഇയാൾ കോഴിക്കോട് സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു.
കാർ മതിലിടിച്ച് തകരാർ വന്നുവെന്ന് കാട്ടിയാണ് നഷ്ടപരിഹാരം വാങ്ങിയത് .30,000 രൂപയാണ് ഇൻഷുറൻസ് കമ്പനിയിൽ നിന്ന് വാങ്ങിയത് .നാദാപുരം പോലീസാണ് കേസെടുത്തത്. കാറിടിച്ച് പരിക്കേറ്റ ദൃഷാന ഇപ്പോഴും കോമയിലാണ്.
മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഷെജീലാണ് വാഹനമോടിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തിയത്. ദൃഷാനയുടെ മുത്തശി അപകടത്തിൽ മരിച്ചിരുന്നു. വിദേശത്തുള്ള പ്രതിയെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.
Discussion about this post