ഡബ്ലിൻ: അയർലൻഡിൽ 3,88,090 ലേണർ ഡ്രൈവർമാർ. ഐറിഷ് റോഡ് സേഫ്റ്റി അതോറിറ്റി ഇത് സംബന്ധിച്ച കണക്കുകൾ ഐറിഷ് റോഡ് ഹോളേജ് അസോസിയേഷന് കൈമാറി. കഴിഞ്ഞ വർഷം 6,219 ലേണർ ഡ്രൈവർമാർ ആയിരുന്നു ഐറിഷ് റോഡുകളിലൂടെ വാഹനം ഓടിച്ചിരുന്നത്.
ഡബ്ലിനിലാണ് ഏറ്റവും കൂടുതൽ ലേണർ ഡ്രൈവർമാർ ഉള്ളത്. 2,262 ലേണർ ഡ്രൈവർമാരുടെ വർദ്ധനവ് ഉണ്ടായതോടെ 2026 ൽ ആകെ എണ്ണം 121,127 ആയി. ലൗത്തിൽ കഴിഞ്ഞ ഈ വർഷം 413 ലേണർ ഡ്രൈവർമാരുടെ വർധനവ് ഉണ്ടായി. വാട്ടർഫോർഡിൽ 408 ലേണർ ഡ്രൈവർമാരുടെ വർധനവും ഉണ്ടായിട്ടുണ്ട്. ലേണർ ഡ്രൈവർമാരുടെ എണ്ണത്തിൽ ഏറ്റവും കുറവ് രേഖപ്പെടുത്തിയ കൗണ്ടി റോസ്കോമണാണ്. 71 പേരുടെ കുറവാണ് ഉണ്ടായിട്ടുള്ളത്.
Discussion about this post

