ഡബ്ലിൻ: ഹംഗേറിയൻ പ്രധാനമന്ത്രി പീറ്റർ മഗ്യാറുമായി ഐറിഷ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ കൂടിക്കാഴ്ച നടത്തും. ബുഡാപെസ്റ്റിൽ ആയിരിക്കും കൂടിക്കാഴ്ച. ഏപ്രിലിലെ തിരഞ്ഞെടുപ്പിലാണ് വിക്ടർ ഓർബാനെ പരാജയപ്പെടുത്തി പീറ്റർ പ്രധാനമന്ത്രിയായത്. മെയിൽ അദ്ദേഹം അധികാരമേൽക്കുകയും ചെയ്തു.
യൂറോപ്യൻ യൂണിയൻ കൗൺസിൽ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച. നേരത്തെ മറ്റ് രാജ്യങ്ങളുടെ പ്രധാനമന്ത്രിമാരുമായും മീഹോൾ മാർട്ടിൻ കൂടിക്കാഴ്ച നടത്തിയിരുന്നു. ജൂലൈ 1 നാണ് അധ്യക്ഷ സ്ഥാനം അയർലൻഡ് ഏറ്റെടുക്കുന്നത്.
Discussion about this post

