കിൽഡെയർ: കൗണ്ടി കിൽഡെയറിൽ നിന്നും കാണാതായ കുതിരയെ കണ്ടെത്താൻ സഹായം അഭ്യർത്ഥിച്ച് മൃഗങ്ങളുടെ ചാരിറ്റി സംഘടന. കുതിരയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ തങ്ങളെയോ അതുമല്ലെങ്കിൽ ബന്ധപ്പെട്ടവരെയോ അറിയിക്കണം എന്നാണ് ചാരിറ്റിയുടെ നിർദ്ദേശം. മൈ ലവ്ലി ഹോഴ്സ് അനിമൽ റെസ്ക്യു എന്ന സംഘടനയാണ് സഹായം അഭ്യർത്ഥിച്ചിരിക്കുന്നത്.
കിൽഡെയറിലെ കേന്ദ്രത്തിൽ നിന്നും ബാങ്ക് അവധി വാരാന്ത്യത്തിലാണ് കുതിരയെ കാണാതായത്. കുതിരയെ മോഷ്ടിച്ചുവെന്നാണ് കരുതുന്നത് എന്ന് സംഘടനയുടെ സഹസ്ഥാപകയായ മാർട്ടീന കെന്നി പറഞ്ഞു. കാണാതായ രണ്ട് ദിവസം തങ്ങൾ സമഗ്രമായ തിരച്ചിൽ ആയിരുന്നു നടത്തിയത്. സമീപത്തെ ഫാമുകൾ ഉൾപ്പെടെ പരിശോധിച്ചു. എന്നാൽ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും കെന്നി കൂട്ടിച്ചേർത്തു. എലനർ എന്ന പേരുള്ള കുതിരയെ ആണ് കാണാതായത്.

