ഡബ്ലിൻ: കനത്ത മഴയിൽ കുതിർന്ന് അയർലൻഡിലെ മെയ് മാസം. മെയ്യിലെ അവസാന ഞായറാഴ്ചയായ 31 ന് ആയിരുന്നു മാസത്തിലെ തന്നെ ഏറ്റവും ഉയർന്ന മഴ ലഭിച്ചത് എന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. അന്നേ ദിവസം ബാലിഹൈഡ് സ്റ്റേഷനിൽ ഏകദേശം 75 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്.
31 ന് കോർക്ക് എയർപോർട്ടിലെ കാലാവസ്ഥാ സ്റ്റേഷനിൽ 74 മില്ലി മീറ്റർ മഴയും ഡബ്ലിനിൽ വിമാനത്താവളത്തിലെ സ്റ്റേഷനിൽ 25 മില്ലീ ലിറ്റർ മഴയും രേഖപ്പെടുത്തി. അതേസമയം ജൂൺ ആദ്യവാരത്തിലും മഴ തുടരാമെന്നാണ് മെറ്റ് ഐറാൻ പ്രവചിക്കുന്നത്. വരും ദിവസങ്ങളിൽ അയർലൻഡിൽ ശക്തമായ മഴ ലഭിക്കും. കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്.
Discussion about this post

