വാട്ടർഫോർഡ്: വാട്ടർഫോർഡ് തീരത്ത് ജെറ്റ് സ്കീയിംഗിനിടെ അപകടം. മൂന്ന് പേരെ രക്ഷിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ആയിരുന്നു സംഭവം. ട്രാമോർ പിയറിന് സമീപത്തുവച്ചായിരുന്നു മൂന്നംഗ സംഘം അപകടത്തിൽപ്പെട്ടത്.
തീരത്ത് സമയം ചിലവിടാനെത്തിയവർ വെള്ളത്തിൽ വീണവരിൽ ഒരാളെ ആദ്യം കാണുകയായിരുന്നു. ഇതോടെ വിവരം കോസ്റ്റ്ഗാർഡിനെ അറിയിച്ചു. ഉടനെ ഇവർ സ്ഥലത്ത് എത്തുകയായിരുന്നു. ഇതോടെയാണ് മൂന്ന് പേർ കുടുങ്ങിക്കിടക്കുന്നതായി കണ്ടത്. ഇവരെ രക്ഷിച്ച് കരയ്ക്കെത്തിക്കുകയായിരുന്നു.
Discussion about this post

