ഡബ്ലിൻ: അയർലൻഡിൽ മോർട്ട്ഗേജ് സ്വിച്ചിംഗ് നടത്തുന്ന വീട്ടുടമകളുടെ എണ്ണത്തിൽ വർധനവ്. യൂറോപ്യൻ സെൻട്രൽ ബാങ്ക് വീണ്ടും പലിശനിരക്ക് ഉയർത്താൻ സാധ്യതയുള്ള പശ്ചാത്തലത്തിലാണ് സ്വിച്ചിംഗുകൾ വർധിക്കുന്നത്. ബാങ്കിംഗ് ആൻഡ് പേയ്മെന്റ് ഫെഡറേഷൻ അയർലൻഡാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്.
നിലവിലുള്ള മോർട്ട്ഗേജ് മറ്റൊരു ബാങ്കിലേക്ക് മാറ്റുന്നതാണ് മോർട്ട്ഗേജ് സ്വിച്ചിംഗ്. പലിശനിരക്ക് കുറവുള്ള ബാങ്കുകളിലേക്ക് ആയിരിക്കും പ്രധാനമായും ഇത്തരത്തിൽ സ്വിച്ചിംഗ് നടത്തുക. പലിശനിരക്ക് കുറച്ച് സാമ്പത്തിക ഭാരം ഒഴിവാക്കാൻ ഈ നടപടി ഉപകരിക്കും.
Discussion about this post

