ഡബ്ലിൻ: അയർലൻഡിൽ ആരോഗ്യപരിചരണത്തിനായി ഇനിയും നഴ്സുമാരെ ആവശ്യം. മൂവായിരം നഴ്സുമാരെയും തെറാപ്പിസ്റ്റുകളെയും കൂടി രാജ്യത്തിന് ആവശ്യമായി വന്നേക്കുമെന്നാണ് ഇഎസ്ആർഐയുടെ ഗവേഷണത്തിൽ വ്യക്തമാക്കുന്നത്. എട്ട് ജോലികളെ വിപുലീകരിക്കേണ്ടതായി വരുമെന്ന നിർദ്ദേശവും ഇഎസ്ആർഐ പങ്കുവയ്ക്കുന്നു.
അയർലൻഡിൽ വയോധികരെ പരിപാലിക്കുന്നതിന് വേണ്ടിമാത്രമാണ് മൂവായിരം നഴ്സുമാരെയും തെറാപ്പിസ്റ്റുകളെയും ആവശ്യമായിട്ടുള്ളത്. അടുത്ത പത്ത് വർഷത്തിന്റെ അവസാനത്തോടെ എച്ച്എസ്ഇ ആശുപത്രികൾക്കും നഴ്സിംഗ് ഹോമുകൾക്കും പുറത്തുള്ള വയോധികരെ പരിചരിക്കാൻ കൂടുതൽ പേരെ ആവശ്യമായി വരുമെന്നാണ് ഇഎസ്ആർഐയുടെ വിലയിരുത്തൽ.
Discussion about this post

