ലൗത്ത്: കൗണ്ടി ലൗത്തിൽ വാഹനാപകടം. 50 കാരന് ജീവൻ നഷ്ടമായി. ലൗത്തിലെ ഡൺമഹോണിൽ ഞായറാഴ്ച ഉച്ചയ്ക്ക് ആയിരുന്നു സംഭവം.
ഉച്ചയ്ക്ക് 12.30 ഓടെ ആയിരുന്നു അപകടം ഉണ്ടായത്. ജീപ്പും രണ്ട് ഇരുചക്ര വാഹനങ്ങളും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ അദ്ദേഹം സംഭവ സ്ഥലത്ത് തന്നെ മരിച്ചു. അടിയന്തിര സേവനങ്ങൾ സ്ഥലത്ത് എത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഇരുചക്ര വാഹനം ഓടിച്ചിരുന്ന വ്യക്തിയാണ് മരിച്ചത്. അപകടത്തിൽ 40 വയസ്സുള്ള മറ്റൊരു വ്യക്തിയ്ക്ക് പരിക്കേറ്റിട്ടുണ്ട്.
Discussion about this post

