ന്യൂഡൽഹി : ഇന്ത്യ അമേരിക്കയുടെ വെറുമൊരു സുഹൃത്ത് മാത്രമല്ല തന്ത്രപരമായ പങ്കാളിയുമാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ . നാല് ദിവസത്തെ ഇന്ത്യ സന്ദർശനത്തിനെത്തിയ മാർക്കോ റൂബിയോ ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സുരക്ഷ, സാങ്കേതിക വിദ്യ , ഊർജ്ജ വിതരണം , മറ്റ് ആഗോള വെല്ലുവിളികൾ എന്നിവയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിനുള്ള അവസരങ്ങൾ നിരന്തരം വർധിച്ചിവരികയാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും, വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറുമായും നടന്ന കൂടിക്കാഴ്ച്ചകൾ ഏറ്റവും മികച്ചതാണെന്നാണ് റൂബിയോ വിശേഷിപ്പിച്ചത്. ഇരു രാജ്യങ്ങൾക്കും തുല്യ പ്രാധാന്യമുള്ള നിരവധി വിഷയങ്ങളിൽ ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയും, അമേരിക്കയും തമ്മിലുള്ള ഒരു കൂടിക്കാഴ്ച്ച അമേരിക്ക ആഗ്രഹിക്കുന്നുണ്ടെന്നും റൂബിയോ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ആതിഥേയത്വം വഹിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് ഏറെ ആവേശഭരിതനാണെന്നും, ഇരു രാജ്യങ്ങളും കൂടിക്കാഴ്ച്ചയ്ക്കുള്ള തീയതികൾ ചർച്ച ചെയ്യുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.ഇന്ത്യയും, യുഎസും തമ്മിൽ ഉടൻ വ്യാപാര കരാർ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.പുതിയ വ്യവസായങ്ങൾ , പുതിയ സാങ്കേതിക വിദ്യകൾ , മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങൾ എന്നിവ ഉൾക്കൊള്ളാനായി ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തിലും അപ്ഡേഷനുകൾ ഉണ്ടാകണം
ഇന്ത്യ , അമേരിക്ക, ഓസ്ട്രേലിയ, ജപ്പാൻ എന്നിവ ഉൾപ്പെടുന്ന നാലു രാജ്യങ്ങളുടെ കൂട്ടായ്മയാണ് ക്വാഡ്. സമുദ്രസുരക്ഷയും, നിർണായക സാങ്കേതികവിദ്യയുമാണ് ക്വാഡിന്റെ പ്രവർത്തന മേഖല . നാലു രാജ്യങ്ങളിലെയും ഈ വർഷം കൂടിക്കാഴ്ച്ച നടത്തും . ഇറാനുമായുള്ള യുദ്ധത്തിന്റെ കാര്യത്തിൽ ലോകത്തിലെ കടൽ പാതകൾ തടയുകയോ , പിടിച്ചെടുക്കുകയോ ചെയ്യുന്നത് അംഗീകരിക്കാൻ കഴിയുന്നതല്ല . മാത്രമല്ല ആണവായുധങ്ങൾ നിർമ്മിക്കുന്നില്ലെന്ന് ഇറാൻ പ്രഖ്യാപിക്കേണ്ടിവരും .ലോകവ്യാപാരം തടസമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിന് കടൽ മാർഗങ്ങൾ തുറക്കുക എന്നതാണിപ്പോൾ പ്രാധാന്യമർഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

