ഡെറി: കൗണ്ടി ഡെറിയിൽ വയോധക ദമ്പതികളെ കെട്ടിയിട്ട് മോഷണം. ഇന്ന് പുലർച്ചെ 1.15 ഓടെ ആയിരുന്നു സംഭവം. പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മകോസ്ക്വിനിലെ ഫോർമോയിൽ റോഡ് പ്രദേശത്തെ വീട്ടിൽ ആയിരുന്നു സംഭവം.
70 ഉം 60 ഉം വയസ്സുള്ള ദമ്പതികളാണ് ആക്രമണത്തിന് ഇരയായത്. മുഖം മൂടി ധരിച്ചെത്തിയ രണ്ട് പേർ ഇവരെ മർദ്ദിച്ച ശേഷം കെട്ടിയിടുകയായിരുന്നു. തുടർന്ന് പണം ആവശ്യപ്പെട്ടു. ഇരുവരുടെയും മൊബൈൽ ഫോണുകൾ, വാച്ച്, കാർ എന്നിവയാണ് രണ്ടംഗ സംഘം കവർന്നത്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
Discussion about this post

