ബെൽഫാസ്റ്റ്: വെസ്റ്റ് ബെൽഫാസ്റ്റിൽ ഭീകരവാദ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ്. അഞ്ച് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.
26,27,38,44,51 വയസ്സ് പ്രായമുള്ള വ്യക്തികളാണ് അറസ്റ്റിലായിട്ടുള്ളത്. പോൾഗ്ലാസ് മേഖലയിൽ നിന്നും വെളളിയാഴ്ച ഉച്ചയ്ക്ക് ശേഷം ആയിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്. നിലവിൽ ബെൽഫാസ്റ്റിലെ മസ്ഗ്രേവ് പോലീസ് സ്റ്റേഷനിലെ സീരിയസ് ക്രൈം സ്യൂട്ടിലാണ് ഇവരുള്ളത്. ഇവിടെ വച്ചാണ് ചോദ്യം ചെയ്യൽ. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
Discussion about this post

