ഇടുക്കി: പ്രസംഗിക്കാൻ മാത്രം നടന്നാൽ പ്രസ്ഥാനം കാണില്ലെന്ന് എം.എം മണി . സിപിഎം ശാന്തൻ പാറ ഏര്യാ സമ്മേളനത്തിൽ സംസാരിക്കവേയായിരുന്നു വിവാദ പ്രസ്താവന . അടിച്ചാൽ തിരിച്ചടിക്കണം , തിരിച്ചടിച്ചത് നന്നായി എന്ന് ആളുകളെ കൊണ്ട് പറയിപ്പിക്കണം . ഞാനടക്കം തിരിച്ചടിച്ചിട്ടുണ്ടെന്നും എംഎം മണി പ്രസംഗത്തിൽ പറയുന്നു.
ആളുകളെ കൂടെ നിർത്താനാണ് പ്രതിഷേധിക്കുന്നതെന്നും പ്രസംഗിക്കാൻ മാത്രം നടന്നാൽ പ്രസ്ഥാനം കാണില്ല . നമ്മുടെ പല നേതാക്കന്മാരെയും വെടിവെച്ചും വെട്ടിയും കൊലപ്പെടുത്തിയിട്ടുണ്ട്.
അംഗീകരിക്കുന്ന മാർഗം സ്വീകരിക്കാം. തിരിച്ചടിച്ചാൽ ജനങ്ങൾ പറയണം അത് വേണ്ടതായിരുന്നുവെന്ന്. അത് ശരിയായില്ലെന്ന് പറഞ്ഞാൽ പോയി എന്ന് എംഎം മണി പറയുന്നു. ജനങ്ങൾ ശരിയല്ലെന്ന് പറയുന്ന മാർഗങ്ങൾ സ്വീകരിക്കരുത് . അങ്ങനെയായാൽ ജനങ്ങൾക്കിടയിൽ ഒറ്റപ്പെടുമെന്നും പ്രസ്ഥാനം ദുർബലപ്പെടുമെന്നും എംഎം മണി പറഞ്ഞു.