ഡബ്ലിൻ: ടെമ്പിൾ ബാറിലുണ്ടായ ആക്രമണത്തിൽ ജീവൻ നഷ്ടമായ റൊമാനിയൻ പൗരന്റെ മരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത്. ശ്വാസം മുട്ടിച്ചാണ് 41 കാരനായ ആൻഡ്രി അലക്സുവിനെ കൊലപ്പെടുത്തിയിരിക്കുന്നത് എന്നാണ് കണ്ടെത്തൽ. കോടതിയിലാണ് അന്വേഷണ സംഘം ഇക്കാര്യങ്ങൾ അറിയിച്ചത്.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്റ്റേറ്റ് പത്തോളജിസ്റ്റ് സാലി ആൻ കോളിസാണ് അദ്ദേഹത്തിന്റെ പോസ്റ്റ്മോർട്ടം നടത്തിയത്. നവംബർ 18 ന് കേസ് വീണ്ടും പരിഗണിക്കും. 2025 ഡിസംബർ 14 ന് ആണ് അലക്സുക്കിന് ജീവൻ നഷ്ടമായത്. ക്രിസ്തുമസ് പാർട്ടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ ആയിരുന്നു മരണം.
Discussion about this post

