ഡബ്ലിൻ: അയർലൻഡിൽ കുടിയൊഴിപ്പിക്കൽ നോട്ടീസുകളുടെ എണ്ണം വർധിച്ചതായി റിപ്പോർട്ട്. മാർച്ചിൽ പുതിയ വാടക നിയമം നിലവിൽ വന്നതിന് പിന്നാലെയാണ് കുടിയൊഴിപ്പിക്കൽ നോട്ടീസ് നൽകുന്നത് ഇത്രയേറെ വർധിച്ചത്. ജനുവരി മുതൽ മാർച്ചുവരെയുളള കാലങ്ങളിൽ 7,062 കുടിയൊഴിപ്പിക്കൽ നോട്ടീസുകളാണ് നൽകിയത്.
2025 ലെ ആദ്യ പാദവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 51 ശതമാനം കൂടുതലാണ്. ജനുവരിയിൽ 1,998 കുടിയൊഴിപ്പിക്കൽ നോട്ടീസ് ആയിരുന്നു നൽകിയിരുന്നത്. ഫെബ്രുവരിയിൽ ഇത് 3,138 ആയി വർധിച്ചു. മാർച്ചിൽ പിന്നീട് ഇത് 1,926 ആയി കുറയുകയായിരുന്നു.
Discussion about this post

