വെക്സ്ഫോർഡ്: കൗണ്ടി വെക്സ്ഫോർഡിൽ വാഹനാപകടം. 20 വയസ്സുള്ള യുവാവിന് ജീവൻ നഷ്ടമായി. എന്നിസ്കോർത്തിയിൽ ആയിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ 11.30 ഓടെ കുറാഗ്രെയ്ഗിനടുത്തുള്ള ആർ702 ൽ ആയിരുന്നു സംഭവം. കാർ ഓടിച്ചിരുന്നത് 20 കാരനാണ്. അപകടത്തിൽ സാരമായി പരിക്കേറ്റ അദ്ദേഹം സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മൃതദേഹം വാട്ടർഫോർഡ് യൂണിവേഴ്സിറ്റി ആശുപത്രിയിലേക്ക് മാറ്റി.
Discussion about this post

