ഡബ്ലിൻ : കോ ആൻട്രിമിലെ സ്കൂളുകളിലും , ബിസിനസ് സ്ഥാപനങ്ങളിലും മെയിലുകൾ വന്നതിന് പിന്നാലെ പട്രോളിംഗ് ശക്തമാക്കി പൊലീസ് . കോ ആൻട്രിമിലെ നിരവധി സ്കൂളുകളിലേയ്ക്കും , ബിസിനസ് സ്ഥാപനങ്ങളിലേയ്ക്കും ഇ മെയിലുകൾ വന്നിരുന്നു.
‘ ഇ മെയിലിൽ ഉൾപ്പെടുത്തിയിരിക്കുന്ന സന്ദേശങ്ങളെ കുറിച്ച് ഞങ്ങളുടെ ഉദ്യോഗസ്ഥർ അന്വേഷിക്കുന്നുണ്ട് . പ്രദേശത്ത് സുരക്ഷ ഉറപ്പാക്കാൻ പട്രോളിംഗും വർധിപ്പിച്ചിട്ടുണ്ട്. അടിയന്തിര സാഹചര്യങ്ങളിൽ ഞങ്ങളുടെ 101 , 999 എന്ന നമ്പറുകളിൽ പോലീസിനെ അറിയിക്കാൻ അഭ്യർത്ഥിക്കുന്നു.” എന്നാണ് ഗാർഡ വക്താവ് പ്രസ്താവനയിൽ പറയുന്നത്.
Discussion about this post

