ലെറ്റർകെന്നി: ലെറ്റർകെന്നി മലയാളി അസോസിയേഷനെ ( ലിമ) നയിക്കാൻ ഇനി പുതിയ നേതൃത്വം. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഈ മാസം 9 ന് ലെറ്റർകെന്നി ലോക്കൽ കമ്യൂണിറ്റി ഹാളിൽ ചേർന്ന പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
ഐറിഷ് മലയാളി ദീപക് ജോൺ ആണ് സംഘടനയുടെ പുതിയ പ്രസിഡന്റ്. ആഷ്ലി റോബിൻ വൈസ് പ്രസിഡന്റായും എബിൻ ജോഷി സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. ജോമോൾ ജോണിയാണ് ജോയിന്റ് സെക്രട്ടറി. ട്രഷറിയായി പ്രതീഷ് ജോർജിനെയും തിരഞ്ഞെടുത്തു. ജിമ്മി കവന, സിജോ ജോസ്, ജോമോൻ തോമസ് എന്നിവർ ഉപദേശക സമിതി അംഗങ്ങളായി പ്രവർത്തിക്കും. സിറിൽ റോയ്, അനീഷ് ജെയിംസ്, ജയകൃഷ്ണൻ കെ. നായർ, രനോജ് രാമസ്വാമി, ജെറിൻ പോൾ, ബിനീഷ് ജോസഫ്, സോൾബിൻ ജോസ്, റോബിൻ സെബാസ്റ്റ്യൻ, അനു ലോനച്ചൻ, നിക്സൺ ഡൊമിനിക്, ടിന്റോ ഫിലിപ്പ്, സജിൻ മാത്യു എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ.

