ഡബ്ലിൻ ; കുടിയേറ്റക്കാരെകുറിച്ച് മുന്‍ പ്രധാനമന്ത്രി ബെര്‍ട്ടി അഹെണ് നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമാകുന്നു. അയർലൻഡിലേയ്ക്ക് മുസ്ലീങ്ങളും,ആഫ്രിക്കക്കാരുമെത്തുന്നത് ആശങ്കയുണ്ടാക്കുന്നുവെന്ന് ബെര്‍ട്ടി അഹെണ് പറയുന്ന വീഡിയോ പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയിലും രാഷ്ട്രീയ രംഗത്തും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത് .
ജോണ്‍ സ്റ്റീഫന്സാണോടൊപ്പം ഡബ്ലിന്‍ സെന്‍ട്രലില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെയായിരുന്നു വിവാദ പരാമര്‍ശങ്ങള്‍. നിയമാനുസൃതമായി അയർലൻഡിൽ എത്തുന്നവരോട് തനിക്ക് എതിര്‍പ്പില്ല. എന്നാൽ ആഫ്രിക്കയില്‍നിന്നും മുസ്ലിം സമൂഹത്തില്‍നിന്നും വരുന്ന കുടിയേറ്റത്തെ കുറിച്ചാണ് ആശങ്ക എന്ന രീതിയിലായിരുന്നു അഹെണിന്റെ പ്രസ്താവന.
പരാമർശം വിവാദമായതോടെ തന്റെ പ്രസ്താവന ”സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിയെടുത്തതാണെന്ന്” വിശദീകരിച്ച് അഹെൺ രംഗത്തെത്തി. വീഡിയോ തന്റെ അറിവില്ലാതെ റെക്കോര്‍ഡ് ചെയ്തതാണെന്നും അദ്ദേഹം പറഞ്ഞു

