ഡബ്ലിൻ: യുക്രേനിയൻ പൗരന്മാരുടെ താമസ സൗകര്യങ്ങൾ പിൻവലിക്കുന്നതിൽ ആശങ്ക പ്രകടമാക്കി കൗൺസിൽ ഓഫ് യൂറോപ്പ് മനുഷ്യാവകാശ കമ്മീഷണർ മൈക്കൽ ഒ’ഫ്ലാഹെർട്ടി. പ്രസ്താവനയിലൂടെയായിരുന്നു അദ്ദേഹം ആശങ്ക വ്യക്തമാക്കിയത്. അടുത്തിടെയായി യുക്രെയ്ൻ വിരുദ്ധ വികാരം വർധിച്ചുവരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുക്രെയ്ൻ പൗരന്മാർക്കായുള്ള സൗകര്യങ്ങൾ അവസാനിപ്പിക്കുന്നതിനെ ചൊല്ലി യൂറോപ്യൻ യൂണിയനിലും ദേശീയ തലത്തിലും ചർച്ചകൾ ശക്തമാകുന്നുണ്ട്. ഇതിൽ തനിക്ക് വലിയ ആശങ്കയുണ്ട്. ദുർബല വിഭാഗത്തെ ലോകത്തിന് മുൻപിൽ തുറന്നുകാട്ടുന്നതിലേക്ക് ഇത് നയിക്കും. ചില രാജ്യങ്ങളിൽ നയപരമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. അടുത്തിടെയായി യുക്രെയ്നിനെതിരായ വികാരം വലിയ തോതിൽ വർധിച്ചിട്ടുണ്ടെന്നും ഫ്ലാഹെർട്ടി കൂട്ടിച്ചേർത്തു.

