ലിമെറിക്ക്: രോഗികളുടെ തിരക്കിൽ വലഞ്ഞ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്ക്. ഇതേ തുടർന്ന് ആശുപത്രിയിലെ മെഡിക്കൽ ബോർഡ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇത്തരത്തിൽ രോഗികളുടെ എണ്ണം കൂടുന്നത് രോഗികളുടെ ജീവന് തന്നെ ആപത്തായേക്കാമെന്നാണ് മെഡിക്കൽ ബോർഡ് വ്യക്തമാക്കുന്നത്. ആശുപത്രിയ്ക്ക് പുതിയ സ്ഥലം കണ്ടെത്തുന്നതിനായി ഒരു വികസന ബോർഡ് ഉടൻ നിയമിക്കണമെന്നും ബോർഡ് ആവശ്യപ്പെട്ടു.
യുഎച്ച്എല്ലിൽ നിന്നും രണ്ട് കിലോമീറ്റർ അകലെ റഹീനിൽ പുതിയ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഇവിടെ അടിയന്തിരമായി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തണമെന്നും മെഡിക്കൽ ബോർഡ് ചെയർമാൻ പ്രൊഫസർ ജോ. ഡെവ്ലിൻ പറഞ്ഞു.
Discussion about this post

