ആൻട്രിം: ആൻഡ്രിമിലെ ബാലിമെനയിൽ വാഹനാപകടം. സംഭവത്തിൽ ഇരുചക്രവാഹന യാത്രികന് പരിക്കേറ്റു. ശനിയാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ ഉച്ചയ്ക്ക് 12.20 ഓടെ ആയിരുന്നു അപകടം ഉണ്ടായത്. ബാലിമെനയിലെ ലിസ്നെവെനാഗ് റോഡിൽ ആയിരുന്നു അപകടം ഉണ്ടായത്. ഇരുചക്രവാഹനവും വാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. സംഭവം അറിഞ്ഞയുടൻ നോർതേൺ അയർലൻഡ് ആംബുലൻസ് സർവ്വീസും എയർ ആംബുലൻസും സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
Discussion about this post

