ടിപ്പററി: കൗണ്ടി ടിപ്പററിയിൽ കുഞ്ഞിനൊപ്പം മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. പോലീസാണ് ഇക്കാര്യം അറിയിച്ചത്. പോസ്റ്റ്മോർട്ടം സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവിടാൻ കഴിയില്ലെന്ന് പോലീസ് അറിയിച്ചു.
പെൺകുഞ്ഞിന്റെ മൃതദേഹം തിങ്കളാഴ്ച പോസ്റ്റ്മോർട്ടം ചെയ്യുമെന്നാണ് വിവരം. ഈ റിപ്പോർട്ടും പോലീസ് പുറത്തുവിടില്ല. മെഡിക്കൽ ദുരന്തം ആയിട്ടാണ് നിലവിൽ പോലീസ് സംഭവത്തെ കണക്കാക്കിയിരിക്കുന്നത്.
Discussion about this post

