ക്ലെയർ: കൗണ്ടി ക്ലെയറിൽ പുതിയ വിൻഡ് ഫാം നിർമ്മിക്കാനുള്ള നീക്കത്തിന് തിരിച്ചടി. ഫാം നിർമ്മാണത്തിന് ആസൂത്രണ അനുമതി ലഭിച്ചില്ല. പദ്ധതിയ്ക്കെതിരെ ശക്തമായ എതിർപ്പ് ഉയർന്നുവന്നതോടെയാണ് ആസൂത്രണ കമ്മീഷൻ അനുമതി നൽകാതിരുന്നത്.
ഐറിഷ് ഏവിയേഷൻ അതോറിറ്റി, ഷാനൻ എയർപോർട്ട്, എയർനാവ് അയർലൻഡ് എന്നിവരാണ് പദ്ധതിയെ എതിർത്തത്. സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു എതിർപ്പ് ഉന്നയിച്ചത്. ഇതും അനുമതിയ്ക്കായി നൽകിയ രൂപരേഖയിലെ പോരായ്മയും പദ്ധതിയ്ക്ക് തിരിച്ചടിയായി. ഇതോടെ 12 ടർബിനുകൾ ഉള്ള വിൻഡ് ഫാം പദ്ധതിയ്ക്ക് കമ്മീഷൻ അനുമതി നിഷേധിക്കുകയായിരുന്നു. ബാലികാർ ഗ്രീൻ എനർജിയാണ് പദ്ധതിയ്ക്കായുള്ള അപേക്ഷ നൽകിയത്.
Discussion about this post

